/sathyam/media/media_files/2026/02/26/veena-george-hospital-2026-02-26-16-48-27.webp)
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി പുതിയ മെഡിക്കൽ ബുള്ളറ്റിൻ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ മന്ത്രിക്ക് നിലവിൽ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കഴുത്തിലെ കശേരുക്കളിലുണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണമായത്. ഉയർന്ന നിലയിലായിരുന്ന രക്തസമ്മർദ്ദം മരുന്നുകളിലൂടെ നിയന്ത്രണവിധേയമായി വരുന്നുണ്ട്.
യാത്ര ചെയ്യാൻ അനുമതിയില്ലാത്തതിനാൽ മന്ത്രി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരും. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.
ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലുമാണ് മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റത്. സംഭവസമയം സ്പീക്കർ എ.എൻ. ഷംസീറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കണ്ണൂർ സന്ദർശനത്തിനിടെ കല്യാട്, പെരിങ്ങോം എന്നിവിടങ്ങളിലും മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us