/sathyam/media/media_files/2026/02/26/veena-george-2026-02-26-15-23-11.jpg)
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ ഐസിയുവില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡിസ്ചാര്‍ജ് ചെയ്‌തെന്ന് പരാതി.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് തൃശ്ശൂര്‍ ജില്ലയില്‍ പടിയം വില്ലേജില്‍ സ്ഥിരം താമസക്കാരനായ അശ്വിന്‍ ആലപ്പുഴ പരാതി നല്‍കിയത് .
കഴുത്തിന് പരിക്കേറ്റ് എന്ന് പറയപ്പെടുന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ ഐസിയുവില്‍ നിന്ന് യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ ഔദ്യോഗിക വാഹനത്തില്‍ (കാറില്‍) തിരുവനന്തപുരം വരെ ദീര്‍ഘ യാത്ര ചെയാന്‍ രോഗിയെ അനുവദിച്ചത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും വീഴ്ചയും ആണ് എന്ന് പരാതിയില്‍ പറയുന്നു.
ആരോഗ്യ മന്ത്രിയുടെ ആരോഗ്യത്തിന് പോലും വില കല്‍പ്പിക്കാത്ത ഉദ്യോഗസ്ഥരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണം.
ഈ സംഭവത്തില്‍ കമ്മീഷന്‍ നേരിട്ട് അന്വേഷിച്ച് ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് എതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണം എന്നും പരാതിയിലുണ്ട്.
ഐസിയു വില്‍ നിന്ന് ഒരു രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള യാതൊരു മാനദണ്ഡവും ആരോഗ്യ മന്ത്രിയുടെ കാര്യത്തില്‍ കാണാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് നിലവിലെ സാഹചര്യത്തില്‍ യാത്ര അനുവദനീയമല്ലെന്ന് 26 ന് വ്യക്തമാക്കിയിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us