New Update
/sathyam/media/media_files/2025/04/08/82W08qvkn6tAeLmTSsMB.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായത് അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദഗ്ദ്ധ പരിശോധനകള്‍ ഉണ്ടാകും.
Advertisment
അടിയന്തിര ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സാങ്കേതിക പരമായിട്ടുള്ള മറ്റ് പരിശോധനകള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും.
ഇന്നലെ രാത്രി 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
മൂന്ന് നിലകളില്‍ നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരുന്ന രോഗികളെ മറ്റ് ആശുപത്രിയിലേക്കും മറ്റുള്ളവരെ താഴെയുള്ള നിലകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്.