ചി​കി​ത്സ വേ​ണ്ട​ത് സി​സ്റ്റ​ത്തി​ന്; വീ​ണാ ജോ​ർ​ജി​നെ വെ​ല്ലു​വി​ളി​ച്ച് കെ​ജി​എം​സി​ടി​എ

ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന് പ​ത്ത് വ​ർ​ഷ​മാ​യി പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത് മ​ന്ത്രി​യ​ല്ല. ഡോ​ക്ട​ർ​മാ​രാ​ണ്.

author-image
Pooja T premlal
New Update
veena george

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പി​ഴ​വി​ൽ ഡോ. ​ഷാ​ഹി​ദ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന കെ​ജി​എം​സി​ടി​എ.

Advertisment

ചി​കി​ത്സ വേ​ണ്ട​ത് സി​സ്റ്റ​ത്തി​നാ​ണെ​ന്നും ഒ​റ്റ​മൂ​ലി കൊ​ണ്ട് പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​ന പ​റ​ഞ്ഞു.


അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും മു​ൻ​പു​ള്ള സ​സ്പെ​ൻ​ഷ​ൻ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സി​സ്റ്റം ഇ​ങ്ങ​നെ എ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടും. 

ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന് പ​ത്ത് വ​ർ​ഷ​മാ​യി പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത് മ​ന്ത്രി​യ​ല്ല. ഡോ​ക്ട​ർ​മാ​രാ​ണ്. 

ആ​ശു​പ​ത്രി​ക​ളി​ലെ കു​റ​വ് അ​റി​യു​ന്ന​ത് ഞ​ങ്ങ​ൾ​ക്കാ​ണെ​ന്നും എ​ല്ലാ സൗ​ക​ര്യ​വും ഉ​ണ്ടെ​ന്നാ​ണോ ക​രു​തു​ന്ന​തെ​ന്നും ഇ​വ​ർ ചോ​ദി​ച്ചു.

ആ​രോ​ഗ്യ മ​ന്ത്രി സം​വാ​ദ​ത്തി​ന് ത​യാ​റാ​ണോ​യെ​ന്നും ഡോ​ക്ട​ർ​മാ​ർ ചോ​ദി​ച്ചു. ഒ​രി​ക്ക​ൽ പോ​ലും കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ല. 

പ​രി​മി​തി​ക​ൾ സ​ഹി​ച്ച് ഇ​നി ജോ​ലി ചെ​യ്യാ​നി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ട​ത് ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന​വ​രാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

Advertisment