മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ൽ റീ​ത്ത് വെ​ക്കാ​ൻ പ​റ​യു​ന്ന​ത​ല്ല ത​ന്‍റെ ജോ​ലി..ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നാ​ണെ​ന്ന വീ​ണാ ജോ​ർ​ജി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

തന്ത്രി​ ജ​യി​ലി​ൽ കി​ട​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണം. ത​ന്ത്രി എ​ന്ത് കു​റ്റം ചെ​യ്തുവെന്ന് എ​സ്ഐ​ടി പ​റ​യ​ണം

New Update
satheesan

കൊ​ച്ചി: ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നാ​ണെ​ന്ന വീ​ണാ ജോ​ർ​ജി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്.

Advertisment

മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ൽ റീ​ത്ത് വെ​ക്കാ​ൻ പ​റ​യു​ന്ന​ത​ല്ല ത​ന്‍റെ ജോ​ലി.

മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ലേ​ക്ക് ക​യ​റി​യു​ള്ള സ​മ​ര​ത്തോ​ട് യോ​ജി​പ്പി​ല്ല. ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കും പ​റ​വൂ​രി​ലെ വീ​ട്ടി​ലേ​ക്കു ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം ന​ട​ത്തി.

എ​ന്നാ​ൽ കേ​സ് എ​ടു​ത്ത​ത് ത​ന്നെ കാ​ണാ​ൻ വ​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സി​സ്റ്റം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പൊ​തു​ആ​രോ​ഗ്യ മേ​ഖ​ല സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​റ്റ​മു​ണ്ടാ​കും.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി​യു​ടെ പ​ങ്ക് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്ക​ണം.

തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്.

അ​റ​സ്റ്റി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു. സ​ർ​ക്കാ​രി​ന് എ​തി​രാ​യ ആ​രോ​പ​ണം വ​ഴി തി​രി​ച്ച് വി​ടാ​നാ​ണ് ശ്ര​മി​ച്ച​ത്. ത​ന്ത്രി ജ​യി​ലി​ൽ കി​ട​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണം. ത​ന്ത്രി എ​ന്ത് കു​റ്റം ചെ​യ്തുവെന്ന് എ​സ്ഐ​ടി പ​റ​യ​ണം. ഹൈ​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment