/sathyam/media/media_files/wBbiFLxqNmJ2GCFEGbp4.jpg)
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിൻ്റെ ഭർത്താവിനെതിരെ സിപിഎമ്മിന്റെ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ രംഗത്ത്.
മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് ഓവുചാലിൻ്റെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.
ജോർജിൻ്റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെന്റ് മാറിയെന്ന് ആരോപിച്ച് ഓട നിർമ്മാണം തടഞ്ഞു. അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണ​മെ​ന്ന് ആ​രോ​പി​ച്ച് കൊ​ടു​മ​ണ്ണി​ൽ നാ​ളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് മ​ന്ത്രി​യു​ടെ ഭ​ർ​ത്താ​വ് ജോ​ര്‍​ജ് ജോ​സ​ഫ് പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us