അടുക്കള ബജറ്റ് താളം തെറ്റിച്ചു പച്ചക്കറി വില. മണ്ഡലകാലമായതിനാൽ പച്ചക്കറിക്ക് ഡിമാൻഡേറിയതാണ് വില വർധനയ്ക്കിടയാക്കിയതെന്നു വ്യാപാരികൾ. തേങ്ങയ്ക്ക് പലയിടത്തും 90 രൂപയിലേക്ക് എത്തി

പച്ചക്കറിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതോടെ അവർ നിശ്ചയിക്കുന്ന വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണെന്ന് മൊത്തവ്യാപാരികൾ പറയുന്നു.

New Update
1429142-fruit-and-vegetable.webp

കോട്ടയം: അടുക്കള ബജറ്റ് താളം തെറ്റിച്ചു പച്ചക്കറി വില.

മണ്ഡലകാലമായതിനാൽ പച്ചക്കറിക്ക് ഡിമാൻഡേറിയതാണ് വില വർധനയ്ക്കിടയാക്കിയതെന്നു വ്യാപാരികൾ പറയുന്നു.

Advertisment

ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും 10 മുതൽ 15 രൂപയാണ് വർധിച്ചത്.

 തേങ്ങയ്‌ക്ക് കിലോയ്ക്ക് 90 രൂപയാണ് വില. ശബരിമല സീസണായതിനാൽ വരവ് തേങ്ങ കൂടുതലായി എത്തിത്തുടങ്ങി.

 വെളിച്ചെണ്ണ വിലയും ഉയരുകയാണെന്നു വ്യാപാരികൾ പറയുന്നു. മുളക് 100, വെളുത്തുള്ളി 160 , ഇഞ്ചി 120 ,മുരിങ്ങയ്ക്ക 120, ക്യാരറ്റ് 80,പടവലം 80, കോവയ്ക്ക 60, വെണ്ടയ്ക്ക 60, ബീറ്റ് റൂട്ട് 60, കൂർക്ക 60, പാവയ്ക്ക 70 എന്നിവയ്ക്ക് വില.

ഒരാഴ്ച കൊണ്ടാണ് ഇത്രയും വിലവർദ്ധനയുണ്ടായത്. വരുംദിവസങ്ങളിലും വില കൂടാനാണ് സാദ്ധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.

മണ്ഡലകാലമായതിനാൽ പച്ചക്കറിക്ക് ഡിമാൻഡേറിയിട്ടുണ്ട്. ഇതാണ് വില വർദ്ധനയ്ക്കിടയാക്കിയതെന്നാണ് പറയുന്നത്.

നിലവിൽ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ എത്തുന്നത്.

 പച്ചക്കറിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതോടെ അവർ നിശ്ചയിക്കുന്ന വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണെന്ന് മൊത്തവ്യാപാരികൾ പറയുന്നു.

Advertisment