പച്ചക്കറി കടയിലെ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

തുറവൂര്‍ ജംങ്ഷന് സമീപമുള്ള പച്ചക്കറി കടയിലെ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 

New Update
catagory 111

ആലപ്പുഴ: തുറവൂര്‍ ജംങ്ഷന് സമീപമുള്ള പച്ചക്കറി കടയിലെ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 

Advertisment

പ്രതിയായ സനു നിലയം വീട്ടില്‍ മുത്ത് എന്ന് വിളിക്കുന്ന സനുദേവി( 37)നാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് ഭാരതി ശിക്ഷ വിധിച്ചത്.



തുറവൂര്‍ പഞ്ചായത്തില്‍ നികര്‍ത്തില്‍ വീട്ടില്‍ മിഥുനി (29) നെയാണ് 2023 ജൂണ്‍ മൂന്നിന് രാത്രി ജോലി ചെയ്യുന്ന പച്ചക്കറി കടയില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മിഥുന്റെ അമ്മ പ്രസന്നകുമാരിയെ പ്രതി ചീത്തവിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതക കാരണം. 


നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് സനുദേവി. മിഥുന്റെ അമ്മയക്ക് ഒരു ലക്ഷം രൂപ നഷ്ട പരിഹാരം കൊടുക്കാനും വിധിയുണ്ട്. 


കൊലപാതകം നടന്ന കടയിലെ മറ്റ് ജീവനക്കാരും ഉടമയും കൂറ് മാറിയ കേസില്‍ ചുമട്ട് തൊഴിലാളി രതീഷിന്റെയും മീന്‍ കച്ചവടം നടത്തുന്ന പ്രസന്നയുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും ഈ കേസില്‍ നിര്‍ണായകമായി.

Advertisment