Advertisment

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു

വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍

New Update
ഇത്തവണത്തെ ഓണസദ്യ ചിലവേറും! പച്ചക്കറികള്‍ക്ക് മുപ്പതുരൂപ വരെ വില കൂടി, അരി 38 രൂപയില്‍ നിന്ന് 53 ആയി

തിരുവനന്തപുരം: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു. നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാന കൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

Advertisment

വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.

വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്?

കുമ്പളം

മത്തന്‍

പച്ചമാങ്ങ

ചൗചൗ

പീച്ചങ്ങ

ബ്രോക്കോളി

കാച്ചില്‍

ചേന

ഗ്രീന്‍ പീസ്

ഉരുളക്കിഴങ്ങ്

സവാള

ബുഷ് ബീന്‍സ്

മധുരക്കിഴങ്ങ്

കൂമ്പ്

മരച്ചീനി

ശീമചക്ക

കൂര്‍ക്ക

ലറ്റിയൂസ്

ചതുരപ്പയര്‍

നേന്ത്രന്‍

സുക്കിനി

ടര്‍ണിപ്പ്

ലീക്ക്

ഉള്ളി പൂവ്

ചൈനീസ് കാബേജ്.

ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.

മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:

മഞ്ഞ കാപ്‌സിക്കം (42%)

മല്ലിയില- (26 % )

ചുവന്ന കാപ്‌സിക്കം (25 %)

ബജി മുളക് ( 20%)

ബീറ്റ് റൂട്ട്  (18%)

കാബേജ് വയലറ്റ് (18%)

കറിവേപ്പില( 17%)

പച്ചമുളക് ( 16%)

കോളിഫ്‌ളവര്‍( 16%)

കാരറ്റ് (15 % )

സാമ്പാര്‍ മുളക് ( 13 %)

ചുവപ്പ് ചീര(12%)

അമരയ്ക്ക( 12%)

പച്ച കാപ്‌സിക്കം( 11 %)

പച്ചചീര(11%)

നെല്ലിക്ക( 11%)

പാവയ്ക്ക (10%

10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍

മുരിങ്ങയ്ക്ക 9 %

പടവലം  8 %

വഴുതന-  8%-

ബീന്‍സ്- 7 %

സാലഡ് വെള്ളരി- 7 %-

വെള്ളരി 6 %

ഇഞ്ചി - 6%- 

വെണ്ടയ്ക്ക  5 %

കത്തിരി 5%-

കോവക്ക 4 %

തക്കാളി- 4 %-

കാബേജ് വെള്ള 4 %

ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍  പങ്കു ചേര്‍ന്നത്.

Advertisment