പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ നിലച്ചതോടെ സം​സ്ഥാ​ന​ത്ത് നി​ന്ന് ഗ​ൾ​ഫി​ലേ​ക്കു​ള്ള പ​ഴം-​പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട്, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെട്ടിക്കിടക്കുന്നു

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി​ക്കാ​യി ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ വി​റ്റ​ഴി​ക്കു​ക​യേ നി​വ​ർ​ത്തി​യു​ള്ളൂ.

New Update
vegetables

കൊച്ചി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​യതോ​ടെ സം​സ്ഥാ​ന​ത്ത് നി​ന്ന് ഗ​ൾ​ഫി​ലേ​ക്കു​ള്ള പ​ഴം-​പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ടു. നി​ല​വി​ൽ കോ​ഴി​ക്കോ​ട്, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ തോ​തി​ൽ അ​വ കി​ട​ക്കു​ക​യാ​ണ്.

Advertisment


ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി​ക്കാ​യി ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ വി​റ്റ​ഴി​ക്കു​ക​യേ നി​വ​ർ​ത്തി​യു​ള്ളൂ. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ സം​സ്ഥാ​ന​ത്ത് പ​ഴം - പ​ച്ച​ക്ക​റി വി​ല​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​യ​റ്റു​മ​തി​യി​ൽ ത​ട​സം തു​ട​രു​ക​യാ​ണ​ങ്കി​ൽ ഇ​വ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ൽ വി​റ്റ​ഴി​ക്കാ​ൻ ത​ന്നെ​യാ​ണ് ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും തീ​രു​മാ​നം.


ഇ​പ്പോ​ൾ യു​ദ്ധ സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ വി​മാ​ന ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ ഉ​ണ്ടാ​യ അ​നി​ശ്ചി​ത​ത്വ​വും ചി​ല രാ​ജ്യ​ങ്ങ​ളി​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​യ​റ്റു​മ​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​. 


Advertisment