സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. വില്ലനായത് കാലാവസ്ഥാ വ്യതിയാനം.

വടക്കന്‍ സംസ്‌ഥാനങ്ങളില്‍ ഉല്‍പ്പാദനക്കുറവാണ്‌ വില വര്‍ധിക്കാന്‍ ഇടയാക്കിയത്‌.

New Update
jiohgytdsdfzdfgyujiop

കൊച്ചി: സംസ്ഥാനത്ത് മണ്ഡലകാലമായതോടെ പച്ചക്കറി വില കുതിക്കുന്നു. ഇതര സംസ്‌ഥാനങ്ങളില്‍ കാലം തെറ്റിപെയ്യുന്ന മഴയും മറ്റു കാലാവസ്‌ഥാ വ്യതിയാനങ്ങളും കൃഷി നാശത്തിന്‌ കാരണമായതാണു വില വര്‍ധിക്കാനിടയായത്. 

Advertisment

വിവാഹ സീസണ്‍, ശബരിമല തീര്‍ഥാടനം, തണുപ്പുകാലം എന്നിവയും പച്ചക്കറി വില കൂടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. 

മുരിങ്ങക്കാ വില കിലോയ്‌ക്ക്‌ 400 രൂപ കടന്നു. മുരിങ്ങ കൂടുതലായി ഉല്‍പ്പാദിക്കുന്ന സംസ്‌ഥാനങ്ങളിലും വില കിലോയ്‌ക്ക്‌ 500 രൂപയ്‌ക്കു മുകളിലാണ്‌.

എന്നാല്‍, ഏതാനും ആഴ്‌ചകള്‍ക്കുമുന്നേ മുരിങ്ങയ്‌ക്ക്‌ വില കിലോ 120 ആയിരുന്നു. 

മുരിങ്ങയുടെ ഉല്‍പ്പാദനക്കുറവ്‌ ജനുവരിവരെ തുടരാനാണ്‌ സാധ്യത.

vegetables

തക്കാളിക്കു കിലോഗ്രാമിന്‌ 80 രൂപയും മറ്റു പച്ചക്കറികള്‍ക്കെല്ലാം തന്നെ കിലോയ്‌ക്ക്‌ നിലവിലുള്ളതില്‍ നിന്ന്‌ 10 മുതല്‍ 20 രൂപ വരെയും കൂടി. 

തക്കാളി വില 40 നിന്നാണ്‌ ഇരട്ടിവിലയിലേക്ക്‌ കുതിച്ചത്‌. ചെറിയ ഉള്ളിക്ക്‌ കിലോയ്‌ക്ക്‌ 80 രൂപ കടന്നു. രണ്ടാഴ്‌ചമുമ്പ്‌ 40 ആയിരുന്നു വില. 

വടക്കന്‍ സംസ്‌ഥാനങ്ങളില്‍ ഉല്‍പ്പാദനക്കുറവാണ്‌ വില വര്‍ധിക്കാന്‍ ഇടയാക്കിയത്‌.

സവാള വിലയിലും നേരിയ കയറ്റമുണ്ട്‌. 25 രൂപയില്‍ നിന്ന്‌ 30 ലേക്കു ചില്ലറ വില എത്തി. 

കാരറ്റ്‌ വില കിലോയ്‌ക്ക്‌ നൂറുരൂപയ്‌ക്കടുത്തായിട്ടുണ്ട്‌.

പച്ചപ്പയറിന്‌ സീസണ്‍ അല്ലാത്തതിനാല്‍ വില കൂടുതലാണ്‌.  വെണ്ടയ്‌ക്ക വില 60- 80 ലും വെള്ളരി വില 100  ലും കോളിഫ്‌ളവര്‍ കിലോയ്‌ക്ക്‌ 60ലും ക്യാപ്‌സിക്കം 80 ലും എത്തിനില്‍ക്കുന്നു. 

Advertisment