വെളിയന്നൂര്‍, രാമപുരം ഗ്രാമപഞ്ചായത്തുകളില്‍ മത്സ്യഫെഡിന്റെ ഹൈടെക് ഫിഷ്മാര്‍ട്ടുകള്‍ തുറന്നു

എം.സി. റോഡരികില്‍ പുതുവേലിപ്പാലം ജങ്ഷനിലും രാമപുരം ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപവുമാണ് പി.എം.എം.എസ്.വൈ. പദ്ധതിപ്രകാരം പുതിയ വില്‍പനകേന്ദ്രങ്ങള്‍ തുറന്നത്.

New Update
PUTHUVELI FISHMART 16.01.25

മത്സ്യഫെഡിന്റെ പുതുവേലി ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വഹിക്കുന്നു.

കോട്ടയം: വെളിയന്നൂര്‍, രാമപുരം ഗ്രാമപഞ്ചായത്തുകളില്‍ മത്സ്യഫെഡിന്റെ ഹൈടെക് ഫിഷ്മാര്‍ട്ടുകള്‍ തുറന്നു. എം.സി. റോഡരികില്‍ പുതുവേലിപ്പാലം ജങ്ഷനിലും രാമപുരം ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപവുമാണ് പി.എം.എം.എസ്.വൈ. പദ്ധതിപ്രകാരം പുതിയ വില്‍പനകേന്ദ്രങ്ങള്‍ തുറന്നത്.

Advertisment

RAMAPURAM FISHMART 16.01.25

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പുതുവേലി ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ അധ്യക്ഷത വഹിച്ചു


. വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ആദ്യ വില്‍പന നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സണ്ണി പുതിയിടം പ്രസംഗിച്ചു.


രാമപുരം ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം മാണി സി. കാപ്പന്‍ എം.എല്‍.എ. നിര്‍വഹിച്ചു. മത്സ്യഫെഡ് ഭരണസമിതിയംഗം പി.എസ്. ബാബു അധ്യക്ഷത വഹിച്ചു.

 ചടങ്ങില്‍ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മാത്തച്ചന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സ്മിത അലക്സ് പ്രസംഗിച്ചു.

പച്ചമീനിനു പുറമേ മത്സ്യഫെഡിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളും കറിക്കൂട്ടുകളും ഫിഷ്മാര്‍ട്ടില്‍ ലഭിക്കും.

Advertisment