/sathyam/media/media_files/2025/04/26/BXUDLVNPJOja8WvMQLaZ.jpg)
വേളാങ്കണ്ണി: ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന വേളാങ്കണ്ണിയിലെ റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം ഉടന്‍ വേണമെന്ന ആവശ്യം ശക്തം.
തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തുന്ന വിധത്തില്‍ സ്‌റ്റേഷനെ ടെര്‍മിനല്‍ സ്‌റ്റേഷന്‍ ആക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
അവധിക്കാലത്ത് അടക്കം ആയിരങ്ങളാണ് വേളാങ്കണ്ണി തീര്‍ത്ഥാടനം നടത്തുന്നത്. എന്നാല്‍ അതിനനുസരിച്ച സൗകര്യം വേളാങ്കണ്ണിയില്‍ ഇല്ല.
ഈ സാഹചര്യത്തില്‍ സ്‌റ്റേഷന്‍ നവീകരണത്തിന് ഭൂമി വിട്ടുനല്‍കാമെന്ന് വേളാങ്കണ്ണി ബസലിക്ക അധികൃതര്‍ ദക്ഷിണ റെയില്‍വേയെ അറിയിച്ചിരുന്നു.
ട്രെയിന്‍ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കാനടക്കം ഭൂമി സൗജന്യമായി നല്‍കാമെന്നാണ് തീര്‍ത്ഥാടന കേന്ദ്രം അധികൃതര്‍ അറിയിച്ചത്.
റെയില്‍വേയുടെ പരിഗണനയിലാണ് ഈ വിഷയം.
അതിനിടെ ഇക്കാര്യം ഉടന്‍ പരിഗണിക്കണമെന്ന് മധുര ഡിവിഷനു കീഴിലെ എംപിമാര്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിങ്ങിനു നിവേദനം നല്‍കി.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ റെയില്‍വേ മാനേജരെ കണ്ടത്.
കേരളത്തില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കൊല്ലം വഴിയുള്ള എറണാകുളം-വേളാങ്കണ്ണി പ്രതിദിനമാക്കണമെന്നും കൊല്ലത്തു നിന്നു കോയമ്പത്തൂര്‍, ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം സര്‍വീസുകള്‍ ആരംഭിക്കണമെന്നും തിരുവനന്തപുരത്തുനിന്നു മധുരയിലേക്ക് വന്ദേഭാരത് സര്‍വീസ് ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us