New Update
/sathyam/media/media_files/yjizM4Rx0qt8rVPT8wtn.jpg)
ആലപ്പുഴ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് സന്ദര്‍ശനത്തില്‍ രൂക്ഷവിമർശനമുന്നയിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
രാഹുൽ വയനാട്ടിൽ നിന്നും ജയിച്ച വ്യക്തിയാണ്. ഇടയ്ക്കിടെ ഇങ്ങനെ വന്നിട്ടുപോകുന്നു ഒരു എം.പിയാണ്. അദ്ദേഹം വന്ന് റീത്ത് വെച്ച് കരഞ്ഞിട്ടുപോയി. വന്നിട്ട് അവരുടെ കണ്ണീർ കുടിച്ചിട്ട് പോയി. പക്ഷേ അവരുടെ കണ്ണീരൊപ്പിയില്ലെന്ന് വെളളാപ്പള്ളി വിമര്‍ശിച്ചു.
മുഖ്യമന്ത്രിയും വനംമന്ത്രിയും വയനാട്ടില്‍ പോകാതിരുന്നത് തെറ്റാണ്. അവർക്ക് പോകാൻ താത്പര്യമില്ലാത്തതുകൊണ്ടല്ല. മറിച്ച്, ജനരോഷം അത്ര ഭയങ്കരമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us