വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എന്‍എസ്എസ്. വെള്ളാപ്പള്ളിയുടെ പ്രായവും ദീര്‍ഘകാല നേതൃത്വവും മാനിക്കണം. വിമര്‍ശനങ്ങളില്‍ രാഷ്ട്രീയക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജി. സുകുമാരന്‍ നായര്‍

New Update
G-Sukumaran-Nair-and-Vellappally-Natesan

കോ​ട്ട​യം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്കു​മ്പോ​ൾ രാ​ഷ്ട്രീ​യ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Advertisment

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്രാ​യ​ത്തെ ബ​ഹു​മാ​നി​ക്ക​ണം. എ​ന്‍​എ​സ്എ​സി​ന് രാ​ഷ്ട്രീ​യ​പ​ര​മാ​യി എ​ല്ലാ​വ​രോ​ടും ഒ​രേ സ​മീ​പ​ന​മാ​ണ്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ദീ​ർ​ഘ​കാ​ല​മാ​യി ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ നേ​താ​വാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ അ​ദ്ദേ​ഹം ക​യ​റി​യ​തി​നെ എ​ന്തി​നാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്.

ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്‍​എ​സ്എ​സും എ​സ്എ​ന്‍​ഡി​പി​യും യോ​ജി​ച്ചു​പോ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യം അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ല. സ​ഹ​ക​ര​ണ ആ​വ​ശ്യം അ​ദ്ദേ​ഹം പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാ​വ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും.

ഞ​ങ്ങ​ള്‍ അ​ലോ​ഹ്യ​ത്തി​ല്‍ അ​ല്ല, ലോ​ഹ്യ​ത്തി​ല്‍ ത​ന്നെ​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​എ​സ്എ​സ് സ​മ​ദൂ​രം തു​ട​രു​മെ​ന്നും വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രാ​യ നി​ല​പാ​ടി​ൽ സം​ഘ​ട​ന ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

Advertisment