'മു​സ്‌​ലീം ലീ​ഗ് രാ​ജ്യ​വി​ഭ​ജ​ന​ത്തി​ന്‍റെ സ​ന്ത​തി​, അ​വ​രു​ടെ ല​ക്ഷ്യം സം​സ്ഥാ​ന​ത്ത് മു​സ്‌​ലീം മ​ത​നി​ഷ്ഠ​മാ​യ ഭ​ര​ണം'; വീ​ണ്ടും വ​ര്‍​ഗീ​യ പ്ര​സ്താ​വ​ന​യു​മാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍

New Update
Vellappally Nadesan

തി​രു​വ​ന​ന്ത​പു​രം: വീ​ണ്ടും വ​ര്‍​ഗീ​യ പ്ര​സ്താ​വ​ന​യു​മാ​യി എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. മു​സ്‌​ലീം ലീ​ഗ് രാ​ജ്യ​വി​ഭ​ജ​ന​ത്തി​ന്‍റെ സ​ന്ത​തി​യാ​ണെ​ന്നും സം​സ്ഥാ​ന​ത്ത് മു​സ്‌​ലീം മ​ത​നി​ഷ്ഠ​മാ​യ ഭ​ര​ണ​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

Advertisment

ഇ​സ്‌​ലാ​മി​ക നി​യ​മം ന​ട​പ്പാ​ക്കാ​നാ​ണ് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. മു​സ്‌​ലീം സം​ഘ​ട​ന​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ അ​ടി​ച്ചി​രു​ത്തു​ന്ന രീ​തി​യാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ആ​രോ​പി​ച്ചു.


മ​ല​പ്പു​റം ജി​ല്ല ആ​ര്‍​ക്കും ബാ​ലി​കേ​റാ​മ​ല​യ​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ലീ​ഗ് ത​ന്നെ മു​സ്‌​ലീം വി​രോ​ധി​യാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചു. മ​ല​പ്പു​റ​ത്ത് ഒ​രു കു​ട്ടി​പ്പ​ള്ളി​ക്കൂ​ടം പോ​ലും യാ​ചി​ച്ചി​ട്ട് അ​വ​ര്‍ ത​ന്നി​ല്ല. 


ലീ​ഗും അ​വ​രു​ടെ പോ​ഷ​ക​സം​ഘ​ട​ന​ക​ളും ചേ​ര്‍​ന്ന് ത​ന്നെ വേ​ട്ട​യാ​ടി. മു​സ്‌​ലീം ലീ​ഗ് വ​ര​യ്ക്കു​ന്ന ല​ക്ഷ്മ​ണ രേ​ഖ മ​റി​ക​ട​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത പാ​ര്‍​ട്ടി​യാ​യി കോ​ണ്‍​ഗ്ര​സ് മാ​റി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

സ​മു​ദാ​യം​ഗ​ങ്ങ​ളെ വ​ള​രാ​നും വ​ള​ര്‍​ത്താ​നും അ​നു​വ​ദി​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് പൊ​തു​വെ ഇ​വി​ടെ​യു​ള്ള​ത്. ഈ​ഴ​വ​രെ വ​ള​രാ​നും വ​ള​ര്‍​ത്താ​നും അ​നു​വ​ദി​ക്കു​ന്നി​ല്ല. ഈ​ഴ​വ​ര്‍ ഒ​രു കാ​ര​ണ​വ​ശാ​ലും രാ​ജ്യം ഭ​രി​ക്ക​രു​തെ​ന്നാ​ണ് ഇ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. 

പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കും. വി​ജ​യ​ന്‍ എ​ന്നാ​ല്‍ വി​ജ​യി​ക്കാ​ന്‍ ജ​നി​ച്ച​വ​ന്‍ എ​ന്നാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment