ഉത്തരം മുട്ടുമ്പോൾ ക്ഷുഭിതനാകുന്ന വെള്ളാപ്പള്ളി. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് പറഞ്ഞു എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ആവര്‍ത്തിക്കുന്ന വെള്ളാപ്പള്ളിക്ക് മലപ്പുറത്ത് എന്തുകൊണ്ട് സർക്കാർ കോളജ് അനുവദിക്കുന്നില്ല. സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നോക്കിയ വെള്ളാപ്പള്ളിയെ ഉത്തരം മുട്ടിച്ച ചോദ്യം

New Update
VELLAPPALI

കോട്ടയം: സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നോക്കിയ വെള്ളാപ്പള്ളി നടേശനുള്ള മറുപടി തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം എൽഡിഎഫിനാണ് നൽകിയത്.

Advertisment

വിമർശനങ്ങൾ കാരണം ഇപ്പോൾ  മാധ്യമങ്ങളെ കണ്ണിനു പോലും പിടിക്കില്ലെന്ന അവസ്ഥയിലേക്ക് വെളള്ളാപ്പള്ളി എത്തി. എല്ലാ ജനവിഭാഗങ്ങളേയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്.

അത് തുടരാൻ ശ്രമിക്കേണ്ടതിനു പകരം വെള്ളാപ്പള്ളി ഹിന്ദു മുസ്ലിം വിഭാഗീയത വർധിപ്പിക്കാനാണു ശ്രമിച്ചത്. ഇക്കുറി മലപ്പുറം വിരുദ്ധ പരാമർശങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് വെള്ളാപ്പള്ളി ക്ഷുഭിതനായത്.


മലപ്പുറത്ത് സ്കൂൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്നത് സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല.


ഈ ദുഃഖം ഞാ​നൊന്ന് പറഞ്ഞുപോയി എന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന്, ഇക്കഴിഞ്ഞ ഒമ്പത് വർഷം പിണറായി വിജയൻ സർക്കാർ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.

താങ്കളെ വർഗീയവാദി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ ? എന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ ചോദ്യം. എന്താ വർഗീയവാദി എന്ന് പറയാൻ കാരണം ?

VELAPALI

യഥാർഥ വർഗീയവാദികൾ ആരാണ്? മലപ്പുറത്ത് ചെന്നപ്പോൾ ഞാൻ എന്ത് പറഞ്ഞു. എനിക്ക് പറയാനുള്ള അവസരം തരണം മിസ്റ്റർ, വെള്ളാപ്പള്ളി പറഞ്ഞു.

സ്കൂളുകൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു? എന്നു മാധ്യമപ്രവർത്തകൻ ചോദിക്കുന്നുണ്ട്. 


സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല, ഈ ദുഃഖം ഞാ​നൊന്ന് പറഞ്ഞുപോയി എന്നു വെള്ളാപ്പള്ളി പറഞ്ഞു.


അതെന്താ സ്ഥലം വാങ്ങാൻ കിട്ടു​ന്നില്ലേ? എന്നായി മാധ്യമപ്രവർത്തകൻ്റെ ചോദ്യം.
സ്ഥലം എല്ലാമുണ്ട്. പക്ഷേ, അനുവാദം തരണം. എന്നു വെള്ളാപ്പള്ളി പറഞ്ഞു.

ആരുടെ അനുവാദം? എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനു വെള്ളാപ്പള്ളി സർക്കാറിന്റെ എന്ന മറുപടി നൽകി.

ഇപ്പോൾ പിണറായി വിജയൻ സർക്കാർ അല്ലേ? എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിത്  ഇപ്പോഴത്തേതല്ല. മുമ്പുള്ളത്. അന്ന്.... എന്നു വെള്ളാപ്പള്ളി മറുപടി പറയാൻ ശ്രമിച്ചു.

ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശന് ക്ഷണം

ഒമ്പത് വർഷത്തിനിടെ പിണറായി സർക്കാറിന്റെ അനുവാദത്തിന് നോക്കിയില്ലേ? എന്നു മാധ്യമ പ്രവർത്തകൻ ചോദിച്ചതോടെ വെള്ളാപ്പള്ളി  ക്ഷുഭിതനായി മൈക്ക് തട്ടി മാറ്റുകയായിരുന്നു.  

മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് പറഞ്ഞാണ്  സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി  പറഞ്ഞിരുന്നത്. അങ്ങനെയുള്ള വെള്ളാപ്പള്ളിക്കു സർക്കാർ എന്തുകൊണ്ട് മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നില്ലെന്നാണ് ഇപ്പോൾ പൊതുജനം ചോദിക്കുന്നത്.

Advertisment