തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം പ്രതിഷേധാര്‍ഹമെന്ന് വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ ബോര്‍ഡ് നിയമിച്ച അംഗങ്ങളെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാര്‍ അംഗീകരിക്കണം. ഹിന്ദു ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്.
ചാതുര്‍വര്‍ണ്യത്തിന്റെ ഉച്ചിഷ്ടം പേറുന്ന തന്ത്രിമാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്ത്രിയാണ് എല്ലാം എന്ന അഹങ്കാരം പാടില്ല. തന്ത്രിമാരുടെ ചിന്ത കാലഹരണപ്പെട്ടതാണ്.
നിയമവും ചട്ടവുമുള്ള നാടാണ് കേരളമെന്നും ക്ഷേത്ര നിയന്ത്രണം സര്‍ക്കാര്‍ നിയന്ത്രിത സംവിധാനത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്ത്രിമാര്‍ കഴക നിയമനം അംഗീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.