ഇത്രയും തറപറ പറയുന്ന നിലവാരമില്ലാത്ത, കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപം. സ്വയം രാജാവാണെന്നാണ് വിചാരം. സത്യം വിളിച്ചു പറഞ്ഞ തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്ന് വെള്ളാപ്പള്ളി നടേശന്‍

കെ സുധാകരന്റെ പക്വത കൊണ്ടാണ് കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ പോകുന്നത്.

New Update
vellappally nadesan

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Advertisment

സത്യം വിളിച്ചു പറഞ്ഞ തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചെന്നും അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു


vd satheesan press meet palakkad

കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ആ മൈക്ക് വാങ്ങി സ്റ്റേജില്‍ വെച്ചു തന്നെ സതീശന്‍ എതിര് പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. 

കെപിസിസി പ്രസിഡന്റിനെ മൂലയ്ക്കിരുത്തിക്കൊണ്ടല്ലേ മുന്നോട്ടു പോയത്. കെ സുധാകരന്റെ പക്വത കൊണ്ടാണ് കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ പോകുന്നത്.


എനിക്ക് പത്തെണ്‍പത് വയസ്സായി. ഇതിനിടയ്ക്ക് ഒട്ടേറെ കെപിസിസി പ്രസിഡന്റുമാരെയും പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും തറപറ പറയുന്ന നിലവാരമില്ലാത്ത, ഒരു ബഹുമാനവുമില്ലാതെ സംസാരിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ ഞാന്‍ കണ്ടിട്ടില്ല


K-Sudhakaran-1-1

താനാണ് രാജാവും രാജ്യവും എന്ന നിലയിലാണ് സതീശന്‍ സംസാരിക്കുന്നത്. കെപിസിസി പ്രസിഡന്റിന് എന്തെങ്കിലും അംഗീകാരം കൊടുക്കുന്നുണ്ടോ- വെള്ളാപ്പള്ളി ചോദിച്ചു.

Advertisment