New Update
/sathyam/media/media_files/SFv2QgYOM7TpYFJEmOmO.jpg)
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വിമര്‍ശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വള്ളം മുങ്ങാൻ നേരത്ത് കിളവിയെ പിടിച്ചു വെള്ളത്തിലിട്ടു രക്ഷപെടാൻ ശ്രമിക്കുന്ന ശൈലിയാണ് സിപിഎം ഇപ്പോൾ സ്വീകരിക്കുന്നതെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
Advertisment
എം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനു ശേഷമാണു എസ്എൻഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്നത്. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുെമെന്നും വെളളാപ്പള്ളി വിമർശിച്ചു.