അക്കരപ്പച്ച തിരക്കിയാണ് പോകുന്നത്; പത്മജയെ കൊണ്ട് ബി.ജെ.പിക്ക് അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ല ! പരിഹസിച്ച് വെള്ളാപ്പള്ളി

ഇക്കരെ കണ്ട അക്കരപ്പച്ച തിരക്കി പോകുന്നതാണ്. അവിടെ വലിയ പരിരക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പോകുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
vellappally natesan padmaja venugopal

ആലപ്പുഴ: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്മജ എത്തുന്നത് കൊണ്ട് ബി.ജെ.പിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന ചോദ്യത്തിന്, ആ മെമ്പര്‍ഷിപ്പിന്റെ കാശുകിട്ടും എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Advertisment

പത്മജയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. എം.പിയാക്കാന്‍ നിര്‍ത്തിയിട്ടുണ്ട്. എം.എല്‍.എയാക്കാന്‍ നിര്‍ത്തിയിട്ടുണ്ട്. അച്ഛനുണ്ടായിരുന്ന കാലംതൊട്ട് മരിക്കുന്ന കാലംവരെ എല്ലാ സുഖസൗകര്യങ്ങളും ഗുണങ്ങളും എല്ലാ അര്‍ഥത്തിലും അനുഭവിച്ചയാളാണ് പത്മജ.  അക്കരപ്പച്ച തിരക്കി പോകുന്നതാണ്. അവിടെ വലിയ പരിരക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പോകുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

Advertisment