വള്ളം മുങ്ങാന്‍ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ടു രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്; സത്യം വിളിച്ചു പറയുന്നതിനാലാണ് തന്നെ കൂട്ടായി ആക്രമിക്കാന്‍ ശ്രമിക്കുന്നത്; എസ്.എന്‍.ഡി.പി. യോഗം എന്താണെന്നും അതിന്റെ ശൈലിയും പ്രവര്‍ത്തനവും എങ്ങനെയാണെന്നും എം.വി. ഗോവിന്ദന് അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

രാഷ്ട്രീയമായ വീതം വെപ്പില്‍ പിന്നാക്ക, ഈഴവാദി വിഭാഗം തഴയപ്പെട്ടെന്നതു വാസ്തവമാണ്. എല്‍.ഡി.എഫിന്റെ ജീവനാഡിയായ അടിസ്ഥാന വര്‍ഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ല.

New Update
vellappally natesan mv govindan

ചേര്‍ത്തല: എസ്.എന്‍.ഡി.പി. യോഗം എന്താണെന്നും അതിന്റെ ശൈലിയും പ്രവര്‍ത്തനവും എങ്ങനെയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അറിയില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Advertisment

എല്ലാ സമുദായങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. സെക്രട്ടറിയായതിനു ശേഷമാണ് എം.വി. ഗോവിന്ദന്‍ യോഗത്തിനെതിരേ തിരിഞ്ഞു തുടങ്ങിയത്. 

രാഷ്ട്രീയമായ വീതം വെപ്പില്‍ പിന്നാക്ക, ഈഴവാദി വിഭാഗം തഴയപ്പെട്ടെന്നതു വാസ്തവമാണ്. എല്‍.ഡി.എഫിന്റെ ജീവനാഡിയായ അടിസ്ഥാന വര്‍ഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ല.

വള്ളംമുങ്ങാന്‍ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ടു രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത് -വെള്ളാപ്പള്ളി പറഞ്ഞു.

സത്യം വിളിച്ചുപറയുന്നതിനാലാണ് തന്നെ കൂട്ടായി ആക്രമിക്കാന്‍ ശ്രമിക്കുന്നത്. യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാപാലികരെ തിരിച്ചറിയാനും ഇവര്‍ക്കെതിരേ ഒന്നിച്ചുപ്രവര്‍ത്തിക്കാനും സമുദായാംഗങ്ങള്‍ തയ്യാറാകണം -അദ്ദേഹം പറഞ്ഞു. 

Advertisment