/sathyam/media/media_files/t01BR9BVsWaIIfKzd9nD.jpg)
കൽപറ്റ: വെള്ളാപ്പള്ളി നടേശൻ മറുപടി അർഹിക്കുന്നില്ലെന്നും പ്രസ്താവനകളെ അവഗണിക്കാനാണ് ലീഗിന്റെ തിരുമാനമെന്നും പി.കെ കുഞ്ഞാലിക്കുട്ടി.
വർഗീയത കേരളം വച്ചുപൊറുപ്പിക്കില്ല. അത് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തെളിയിച്ചുകഴിഞ്ഞു. പിന്നെന്തിനാണ് പ്രതികരിക്കുന്നത്.
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ​ഗുരുതര പ്രശ്നങ്ങൾക്ക് പരിഹാരമായി യുഡിഎഫിന്റെ മാനിഫെസ്റ്റോ ഉടൻ പുറത്തുവരും.
പത്ത് വർഷത്തെ ഭരണം കൊണ്ട് ഈ സംസ്ഥാനത്തിന്റെ ഫണ്ട് സ്രോതസ് ഇല്ലാതായിരിക്കുകയാണ് ഇടതുസർക്കാർ.
അതെല്ലാം തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള പരിഹാര നടപടികൾ യുഡിഎഫ് അവതരിപ്പിക്കും.
യുഡിഎഫ് അധികാരത്തിൽ വന്നാലുണ്ടായേക്കാവുന്ന ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളെക്കുറിച്ചും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
എത്രയോ തവണ ലീ​ഗ് രണ്ടാമത്തെ പാർട്ടിയായിട്ടുണ്ടെന്നും എപ്പോഴെങ്കിലും അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷമാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. തങ്ങൾക്ക് അത്തരമൊരു വേവലാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us