/sathyam/media/media_files/2025/02/27/eCiFpFsaT9MG4znaljC9.jpg)
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തനിക്ക് തന്റെ നിലപാട് ആണ് ഉള്ളതെന്നും അദ്ദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍. പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയ് വിശ്വം കാറില്‍ കയറ്റില്ലായിരിക്കും. താന്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് ശരിയാണ്. അതില്‍ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്.' പിണറായി പറഞ്ഞു.
പക്ഷേ, സിപിഐ ചതിയന്‍ ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായത്തിനോട് യോജിപ്പില്ല. അവരുമായി നല്ല മുന്നണി ബന്ധമുള്ളതാണ്. സിപിഐ ചതിയും വഞ്ചനയും കാണിക്കുന്ന പാര്‍ട്ടിയല്ലെന്നും എല്‍ഡിഎഫിലെ പ്രധാന കക്ഷിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us