/sathyam/media/media_files/phd2RtQBASPn2ReM6bGn.webp)
തിരുവനന്തപുരം: വെള്ളായണിക്കായലില്‍ മീന്‍പിടിക്കുന്ന തൊഴിലാളിയുടെ വല കത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെണ്ണിയൂര്‍ സ്വദേശി സജിയെ(45)യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കായല്‍ത്തീരത്ത് സൂക്ഷിച്ചിരുന്ന വലയെടുത്ത് അക്കരെ കൊണ്ടുപോയാണ് ഇയാള്‍ കത്തിച്ചത്. വെണ്ണിയൂര്‍ കല്ല് കുത്തിയ വിളവീട്ടില്‍ ശ്യാം ജോണിന്റെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം രൂപ വിലവരുന്ന വലയാണ് രാത്രി ഇയാള്‍ കത്തിച്ചത്.
സ്ഥിരമായി വള്ളവും വലയും വച്ചിരിക്കുന്ന കായലിന്റെ വവ്വാമൂല തുടലിവിള ഭാഗത്തുനിന്നും വല മോഷ്ടിച്ച് കോളിയൂര്‍ ഭാഗത്തെ തെങ്ങിന്‍ തോപ്പിലെത്തിച്ച് കത്തിക്കുകയായിരുന്നു. ഉടമ രാവിലെ മീന്‍ പിടിക്കാന്‍ എത്തിയപ്പോഴാണ് വല കാണാതായത് അറിയുന്നത്.
വിഴിഞ്ഞം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശ്യാമിന് പ്രദേശത്തു നിന്നും കാര്യമായ രീതിയില്‍ മീന്‍ ലഭിക്കുമായിരുന്നു. ഇത് ഇഷ്ടപ്പെടാതെയാണ് തീ വെച്ചതെന്നാണ് പൊലീസ് പറയുന്നത്.