കുഴിമറ്റത്ത് വെള്ളിമൂങ്ങാ കുഞ്ഞുങ്ങളെ കണ്ടെത്തി. പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് പെയിന്റിങ്ങ് ജോലിക്കിടെലാണു കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറും

New Update
1000438893

കോട്ടയം: കുഴിമറ്റം പള്ളിയുടെ 125 ാമത് പെരുന്നാളിനോട് അനുബന്ധിച്ചു പെയിന്റിങ്ങ് വര്‍ക്കുകള്‍ക്കിടയില്‍ പള്ളിയുടെ വലിയ കുരിശടിയുടെ സമീപത്ത് നിന്നു വെള്ളിമൂങ്ങാ കുഞ്ഞുങ്ങളെ കണ്ടെത്തി. മൂന്നു കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.

Advertisment

പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ ആയതിനാല്‍ പള്ളിയില്‍ തന്നെ ഇവയ്ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇവയെ കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.

സംരക്ഷിത ഇനത്തില്‍പ്പെട്ടവയാണു വെള്ളിമൂങ്ങകള്‍. എലി, പാറ്റ, പല്ലി എന്നിവയെ തിന്നു ജീവിക്കുന്ന സാധുപക്ഷിയാണു വെള്ളിമൂങ്ങ. ടൈടോ ആല്‍ബ എന്നാണു ശാസ്ത്രീയ നാമം. ഇണകളായാണ് ഇവ ജീവിക്കുന്നതും ഇരപിടിക്കുന്നതും. പത്തു വര്‍ഷം വരെ ആയുസുണ്ട്.

 കര്‍ഷകരുടെ വലിയ കൂട്ടുകാരനാണു വെള്ളിമൂങ്ങ. പക്ഷേ, 'സാത്താനെ' ആകര്‍ഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനുമായി വെള്ളിമൂങ്ങകളെ ഉപയോഗിച്ചുള്ള മന്ത്രവാദങ്ങള്‍ക്കു തട്ടിപ്പുകാര്‍ രൂപം കൊടുത്തതോടെ വെള്ളിമൂങ്ങയുടെ കഥ കഴിയാന്‍ തുടങ്ങി.

ഇത്തരം ദുര്‍കര്‍മങ്ങളുടെ ഒടുവില്‍ വെള്ളിമൂങ്ങയെ കുരുതി കൊടുത്ത് അതിന്റെ രക്തം വീടിനു ചുറ്റും തളിച്ചാല്‍ സാത്താന്‍ ഗൃഹനാഥന്റെ അടിമയാവുമെന്നു വിശ്വസിക്കുന്നവരുമുണ്ട്.

Advertisment