വെള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ് യുവാവിന് ഗുരുതര പരുക്ക്. തെരുവുനായ ആക്രമിച്ചത് കെട്ടിട നിർമാണ ജോലിക്കിടെ. യുവാവിനെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു ചികിത്സ നൽകി

വിദേശത്തായ സുഹൃത്തിൻ്റെ വീടുപണി നടത്തുന്നതിനിടയിൽ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞ് കയറി വന്ന തെരുവുനായ ബിനുൻ്റെ കാലിലും കൈയിലും കടിക്കുകയായിരുന്നു.

New Update
dog attack

വെള്ളൂർ : തെരുവുനായയുടെ കടിയേറ്റ്  യുവാവിന് ഗുരുതര  പരുക്ക്. വെള്ളൂർ ഇറുമ്പയം ഒറക്കനാംകുഴിയിൽ ബിനുദേവസ്യ(43)യ്ക്കാണ് മാരകമായി മുറിവേറ്റത്. 

Advertisment

ഇറുമ്പയം മുദ്രവേലിൽ ഭാഗത്ത് ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വിദേശത്തായ സുഹൃത്തിൻ്റെ വീടുപണി നടത്തുന്നതിനിടയിൽ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞ് കയറി വന്ന തെരുവുനായ ബിനുൻ്റെ കാലിലും കൈയിലും കടിക്കുകയായിരുന്നു.

ആക്രമണം നടത്തിയ തെരുവുനായെ ആറോളം കെട്ടിട നിർമാണ തൊഴിലാളികൾ ചേർന്ന് അടിച്ച ശേഷമാണ് കടി നിർത്തിയത്. മാരകമായി പരുക്കേറ്റ ബിനു ദേവസ്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിൽസ നൽകി.

Advertisment