ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. ചെറുത്തുനിന്ന യുവതിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. പ്രതി അറസ്റ്റിൽ

ജോലാർപേട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ലേഡീസ് കംപാർട്ട്മെന്റിലേക്ക് യുവാവ് കയറിയത്. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ യുവതിയെ ശല്യം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു.

New Update
indian railway1

വെല്ലൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. എതിർത്തതോടെ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് ക്രൂരത. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 

Advertisment

ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36കാരിയാണ് കോയമ്പത്തൂർ തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിൽ ആക്രമണത്തിനിരയായത്. ലേഡീസ് കംപാർട്ട്മെന്റിലിരുന്ന ഗർഭിണിയേയാണ് യുവാവ് ആക്രമിച്ചതെന്നാണ് മാധ്യമ റിപ്പോർട്ട്. 


ജോലാർപേട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ലേഡീസ് കംപാർട്ട്മെന്റിലേക്ക് യുവാവ് കയറിയത്. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ യുവതിയെ ശല്യം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. 


ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. 

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ വി കുപ്പം സ്വദേശിയായ  ഹേമാരാജ് എന്നയാളാണ് അറസ്റ്റിലായത്. കൊലപാതകക്കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ഗർഭിണിക്കുനേരെ ആക്രമണം നടത്തിയത്. 

Advertisment