അന്ന് വീണാ ജോർജിന്റെ ഓഫീസ് സെക്രട്ടറി. ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി. മുൻ സിപിഎം പ്രാദേശിക നേതാവ് യുഡിഎഫ് ടിക്കറ്റിൽ ജനവിധി തേടുന്നു

സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ വീണ ജോർജിൻ്റെ എംഎൽഎ ഓഫീസിൽ നിന്ന് മാറ്റിയിരുന്നു.

New Update
health minister veena george

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥിയായി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നു. വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തോമസ് പി. ചാക്കോ പത്തനംതിട്ട നഗരസഭയിലെ 31 ആം വാർഡിൽ ആണ് ജനവിധി തേടുന്നത്. 

Advertisment

സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ വീണ ജോർജിൻ്റെ എംഎൽഎ ഓഫീസിൽ നിന്ന് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം, കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട്ടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നിരുന്നു. 

പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റുമായ പി ജെ ജോൺസൺ ആണ് കോൺഗ്രസിൽ ചേർന്നത്. 

Advertisment