തെ​ളി​വെ​ടു​പ്പി​നി​ടെ യാതൊരു കൂസലുമില്ലാതെ കൂ​ട്ട​ക്കൊ​ലയുടെ വിവരങ്ങൾ വിവരിച്ച് അഫാൻ. അഞ്ച് പേരേയും ഇല്ലാതാക്കിയ രീതി അഫാൻ പോലീസിനോട് വിശദീകരിച്ചത് ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെ. അഫാന്റെ മനോനില ഇന്നും നി​ഗുഢം !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
s

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മ്മൂ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി അ​ഫാ​നെ ക്രൂ​ര കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന സ്ഥ​ലങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​ഫാ​ന്‍റെ പി​തൃ മാ​താ​വ് സ​ൽ​മാ ബീ​വി​യു​ടെ വീ​ട്ടി​ലാ​ണ് അ​ഫാ​നെ ആ​ദ്യം എ​ത്തി​ച്ച​ത്. 

Advertisment

തു​ട​ർ​ന്ന് അ​ഫാ​ൻ പെ​ൺ സു​ഹൃ​ത്തി​നെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു.


പി​തൃ മാ​താ​വി​ന്‍റെ വീ​ട്ടി​ൽ​വ​ച്ചും വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച​പ്പോ​ഴും ക്രൂ​ര കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് അ​ഫാ​ൻ പോ​ലീ​സി​നോ​ട് വി​വ​രി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.


അ​തേ​സ​മ​യം പ്ര​തി അ​ഫാ​ൻ ഇ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു. പാ​ങ്ങോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ലാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി രാ​ത്രി ഉ​റ​ങ്ങി​യി​രു​ന്നി​ല്ല. ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തോ​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള ക​ല്ല​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ഇ​യാ​ളെ തി​രി​കെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

വ്യാ​ഴാ​ഴ്ച​യാ​ണ് അ​ഫാ​നെ നെ​ടു​മ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ട് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.