/sathyam/media/media_files/y8usHREQRPO1OPVzD7ck.jpg)
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ 16 കാരനെ ഭീകരസംഘടനയായ ഐ.എസ്.ഐസിൽ ചേർക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ വശദമായ അന്വേഷണത്തിന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രംഗത്ത്. ഇതിന് പുഒറമേ എൻ.ഐ.എയും വിഷയം അന്വേഷിക്കും.
കുട്ടിയുടെ രണ്ടാനച്ഛന്റെ മുൻകാല ബന്ധങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കനകമല കേസുമായി ബന്ധപ്പെടുത്തിയും അന്വേഷണം നടത്തും. എൈ.എസിൽ ചേരാൻ കുട്ടിയെ പ്രേരിപ്പിച്ചതിന്റെ ഫോൺ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അമ്മയോടൊപ്പം വിദേശത്ത് ആയിരുന്നപ്പോൾ രണ്ടാനച്ഛനും മാതാവും ഐ.എസിന്റെ വിവിധ വിഡിയോകൾ കാണിച്ച് ' ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കണം ' എന്ന് നിർബന്ധിച്ചെന്നാണ് പരാതി. താൽപര്യമില്ലെന്ന് അറിയിച്ച മകനും മാതാവും തമ്മിൽ തർക്കമുണ്ടായതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
യു.എ.പി.എ പ്രകാരം വിദേശത്തുള്ള രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഏജൻസികൾ നിയമോപദേശം തേടിയിട്ടുണ്ട്.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതപരിവർത്തനം നടത്തിയിരുന്നു. പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐ.സ്.ഐസിൽ ചേരാൻ പ്രേരിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയിൽ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു.
കഴിഞ്ഞ മാസം മൂവരും നാട്ടിലെത്തിയ ശേഷം മകന്റെ വീസ ഉൾപ്പെടെ എല്ലാ രേഖകളും നശിപ്പിച്ച ശേഷം മാതാവും രണ്ടാനച്ഛനും വിദേശത്തേക്ക് പോവുകയും കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള മതപഠന ശാലയിലാക്കുകയും ചെയ്തു.
കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠനശാല അധികൃതർ അമ്മയുടെ വീട്ടിൽ വിവരമറിയിച്ചു. ഇതോടെയാണ് കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us