വെഞ്ഞാറമൂട്: ടിപ്പര്‍ ലോറി ഇടിച്ചു കയറി ഡിവൈഡറും ട്രാഫിക് ലൈറ്റും തകര്‍ന്നു. തൈയ്ക്കാട് ഭാഗത്ത് സ്ഥാപിച്ചിരുന്ന ഡിവൈഡറും ട്രാഫിക് ലൈറ്റുമാണ് തകര്‍ന്നത്.
ചുവന്ന ലൈറ്റ് കണ്ട് മറ്റ് വാഹനങ്ങള്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലൂടെ പോത്തന്‍കോട് ഭാഗത്തുനിന്നു വന്ന വാഹനം ഇടിച്ച് കയറുകയായിരുന്നു.
അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.