കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി വെങ്കട്ടരാമന്‍ വെങ്കടേശ്വരനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിൽ ഫെഡറൽ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാണ്.
ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, ടാക്സേഷൻ, ഓപ്പറേഷൻസ്, ലോൺ കളക്ഷൻ, റിക്കവറി, ക്രെഡിറ്റ് മോണിറ്ററിംഗ്, സിഎസ്ആർ, ഇൻവസ്റ്റർ റിലേഷൻസ്, കോർപറേറ്റ് പ്ലാനിങ്, ഐടി തുടങ്ങി പ്രധാന വകുപ്പുകളുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിനു പുറമെ സ്റ്റാൻഡേർഡ് ചാർട്ടേർഡ്, എച്ച്എസ്ബിസി എന്നിവിടങ്ങളിലായി 33 വർഷത്തെ പ്രവൃത്തി പരിചയമുള്ള വെങ്കട്ടരാമന്‍ വെങ്കടേശ്വരൻ ഒരു അംഗീകൃത ചാർട്ടേർഡ് അക്കൗണ്ടന്റാണ്.