/sathyam/media/media_files/Hki6sh0263INIJjdiVRv.jpg)
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ രോഷത്തോടെ പ്രതികരിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച വേ​ണു ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​യ​തി​ന്‍റെ ഇ​ര​യാ​ണെ​ന്നു അദ്ദേഹം പ​റ​ഞ്ഞു.
സി​സ്റ്റം ത​ക​ര്‍​ത്ത ആ​രോ​ഗ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നും മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ല. ശ​ബ്ദ സ​ന്ദേ​ശം മ​ര​ണ​മൊ​ഴി​യാ​യി പ​രി​ഗ​ണി​ച്ച് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
കൊ​ല്ലം സ്വ​ദേ​ശി വേ​ണു മ​രി​ച്ച​ത​ല്ല, ഒ​ന്‍​പ​ത​ര വ​ര്‍​ഷം കൊ​ണ്ട് ഈ ​സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ത്തു ത​രി​പ്പ​ണ​മാ​ക്കി​യ ആ​രോ​ഗ്യ​വ​കു​പ്പും കു​ത്ത​ഴി​ഞ്ഞ സം​വി​ധാ​ന​ങ്ങ​ളും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ്.
/filters:format(webp)/sathyam/media/media_files/2025/04/08/82W08qvkn6tAeLmTSsMB.jpg)
മ​ര​ണ ശേ​ഷ​വും, ത​ന്നെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​വ​രെ കു​റി​ച്ച് വേ​ണു കേ​ര​ള​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​ണ്.
ഒ​രു നി​വൃ​ത്തി​യും ഇ​ല്ലാ​തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ നി​സ​ഹാ​യ​രാ​യ ഓ​രോ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ​യും സ​ങ്ക​ട​ങ്ങ​ളും ആ​ത്മ​രോ​ഷ​വു​മാ​ണ് വേ​ണു സു​ഹൃ​ത്തി​ന് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര ആ​ന്‍​ജി​യോ​ഗ്രാ​മി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വേ​ണു​വി​ന് ആ​റു ദി​വ​സ​മാ​യി​ട്ടും ചി​കി​ത്സ ന​ല്‍​കി​യി​ല്ല. നാ​യ​യെ നോ​ക്കു​ന്ന ക​ണ്ണ് കൊ​ണ്ടു​പോ​ലും രോ​ഗി​ക​ളെ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നു വേ​ണു ത​ന്നെ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.
/filters:format(webp)/sathyam/media/media_files/pAbu3XAYSwWhCbovwBC8.jpg)
ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു പോ​ലെ ഇ​തും സി​സ്റ്റ​ത്തി​ന്‍റെ ത​ക​രാ​റാ​ണ്. എ​ന്നാ​ല്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും മ​ന്ത്രി​യു​ടെ​യോ സ​ര്‍​ക്കാ​രി​ന്‍റെ​യോ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്നി​ല്ല.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രാ​ജ​യ​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ ഇ​തേ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വ​കു​പ്പ് ത​ല​വ​ന്‍ ഡോ. ​ഹാ​രി​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും നി​ശ​ബ്ദ​നാ​ക്കാ​നും ശ്ര​മി​ച്ച​തും ഇ​തേ മ​ന്ത്രി​യാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us