ഏറ്റുമാനൂര്‍ : പട്ടിത്താനത്ത് വയോധികന്‍ വീട്ടുമുറ്റത്തെ കിണറിനുള്ളില്‍ വീണ് മരിച്ചു. പതിത്താനം കുന്നത്ത് കിഴക്കേതില്‍ വേണുഗോപാലന്‍ (70)നെയാണ് കിണറിനുള്ളില്‍ മരിച്ച കണ്ടെത്തിയത്.
ഇന്നു രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലന്‍. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
വേണുഗോപാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നല്‍കിയ വീടിന്റെ മുറ്റത്തേ കിണറിനുള്ളിലാണ് ഇദ്ദേഹത്തെ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനോടുവില്‍ ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ ശോഭ, മകന്‍ പ്രേംശങ്കര്‍