കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതചുഴിയും; സംസ്ഥാനത്ത് അടുത്ത 5 ദിവസം അതി ശക്തമായ മഴക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

New Update
rain

  
കോട്ടയം : കേരളത്തിൽ  അടുത്ത 5 ദിവസം വ്യാപകമായ  മഴയ്ക്ക് സാധ്യത. ഇന്ന്  (ജൂൺ 15) ഒറ്റപ്പെട്ട  അതി തീവ്ര മഴയ്ക്കും ജൂൺ 15 മുതൽ 17  വരെ  ഒറ്റപ്പെട്ട  അതിശക്തമായ മഴയ്ക്കും  സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ജൂൺ 15  മുതൽ 17  ന് കേരളത്തിന് മുകളിൽ  മണിക്കൂറിൽ പരമാവധി 40 - 60  കിലോമീറ്റർ  വരെ വേഗതയിൽ കാറ്റു ശക്തമാകാനും  സാധ്യതയുണ്ട് 

Advertisment

കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ഇന്ന് (15/06/2025) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ടും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.  

ആയതിനാൽ ഇന്ന് 15/06/2025) വൈകുന്നേരം 03.30 ന് റെഡ് അലർട്ടുള്ള ജില്ലകളിലും, വൈകുന്നേരം 04.00 ന് ഓറഞ്ച് അലർട്ടുള്ള ജില്ലകളിലും മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.  

 

Advertisment