/sathyam/media/media_files/2024/12/07/Sws6AH2tDtGvQUUUE7Sh.jpeg)
കുറവിലങ്ങാട്: കോട്ടയം ജില്ലയില്‍ ആകമാനം വെട്ട് കല്ല് വ്യവസായം പ്രതിസന്ധി നേരിടുന്നു. വെട്ട് കല്ല് വ്യവസായ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.
മീനച്ചില്‍, വൈക്കം താലൂക്കിലാണ് കോട്ടയം ജില്ലയിലെ വെട്ട് കല്ല് വ്യവസായം നിലവിലുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വെട്ട് കല്ല് വ്യവസായം സംരക്ഷിക്കാന്‍ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല യെന്നാണ് മേഖലയിലെ തൊഴിലാളികള്‍ പറയുന്നത്.
വ്യവസായ -വാണിജ്യ - തദ്ദേശസ്വയംഭരണ വകുപ്പുകളാണ് വെട്ട് കല്ല് വ്യവസായത്തിന് ആവശ്യമായ അനുമതി നല്‍കേണ്ടത്. നാളുകളായി ജില്ലയില്‍ വെട്ട് കല്ല് ഉല്‍പാദിപ്പിക്കാവാനോ, വില്പന നടത്തുവാനോ അനുമതി നല്‍കുന്നില്ല.
വെട്ട് കല്ല് വ്യവസായത്തെ തകര്‍ത്ത് വന്‍കിട ഹോളോബ്രിക്‌സ് കമ്പനി കളെ സഹായിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതായി ആക്ഷേപം. സര്‍ക്കാര്‍ തലത്തില്‍ അടിയന്തരമായി വെട്ട് കല്ല് വ്യവസായത്തെയും മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us