തന്ത്രി കണ്ഠരര് രാജീവിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഭീഷണിയുണ്ടെന്ന് വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത്. സർക്കാർ താൽപര്യം മുൻനിർത്തിയ നടപടിയെന്നും ആരോപണം

New Update
thanthri kandararu rajeevaru-2

തിരുവനന്തപുരം: ശബരിമല മോഷണക്കേസിൽ തന്ത്രി കണ്ഠർ രാജീവിനെ അതിവേഗം അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഭീഷണിയുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ആരോപിച്ചു. 

Advertisment

ഹൈക്കോടതിയിൽ ഉൾപ്പെടെ സമർപ്പിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകളിൽ തന്ത്രിക്ക് നേരിട്ടുള്ള പങ്കാളിത്തം ആരോപിച്ചിട്ടില്ലെന്നും, എന്നിട്ടും ഉടൻ അറസ്റ്റ് ചെയ്തത് സർക്കാർ താൽപര്യം മുൻനിർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തന്നെ അറസ്റ്റ് നടത്തിയ നടപടി ദുരൂഹമാണെന്നും, മുൻ ദേവസ്വം ബോർഡ് അംഗങ്ങളെയോ അധ്യക്ഷനെയോ അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത എസ്‌ഐടിയുടെ നിലപാട് സംശയം ഉയർത്തുന്നതാണെന്നും അനിൽ ആരോപിച്ചു. 

കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നതാണ് വിഎച്ച്പിയുടെ നിലപാടെന്നും, എന്നാൽ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസിന് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടെന്ന ഹൈക്കോടതി പരാമർശവും അനിൽ ചൂണ്ടിക്കാട്ടി. സിബിഐ പോലുള്ള ഏജൻസി അന്വേഷണം ഏറ്റെടുക്കാത്ത പക്ഷം യഥാർത്ഥ പ്രതികളിലേക്കുള്ള വഴികൾ അടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment