കാഞ്ഞിരമറ്റം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷം വ്യത്യസ്തമാക്കി വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍. റിട്ടയര്‍ ചെയ്യുന്ന അധ്യാപകര്‍ക്കു ആദരവ് നല്‍കിയാണ് വാര്‍ഷികാഘോഷം വര്‍ ണാഭമാക്കിയത്.
വാര്‍ഷിക ആഘോഷം പിടിഎ പ്രസിഡന്റ് കെഎ റഫീഖ് ഉല്‍ഘാടനം നിര്‍വഹിച്ചു. വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജയ സി എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ നോബി വര്‍ഗീസ് ആശംസ അര്‍പ്പിച്ചു
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. റിട്ടയര്‍ ചെയ്യുന്ന അധ്യാപകരായ ജയ്മോള്‍ തോമസ്, ബെസ്സി മാത്യു, റീബ ആന്റണി എന്നിവര്‍ സംസാരിച്ചു. അമീന്‍ ഇബ്രാഹിം നന്ദി അര്‍പ്പിച്ചു.