/sathyam/media/media_files/2025/12/19/kc-venugopal-press-meet-2-2025-12-19-18-13-08.jpg)
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയത് യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെയാണെന്ന് വെള്ളപ്പള്ളി നടേശന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെസി വേണുഗോപാല്‍ പറഞ്ഞു.
യുഡിഎഫിന്റെ വിജയത്തില്‍ എല്ലാ ഘടകകക്ഷികള്‍ക്കും പങ്കുണ്ട്. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പിലേത്. എല്‍ഡിഎഫ് സര്‍ക്കാരിനെ ജനം വെറുത്തു. ഭരണവിരുദ്ധ വികാരമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശത്തെയും കെസി വേണുഗോപാല്‍ പരിഹസിച്ചു.
സിപിഎമ്മും ബിജെപിയും തുടര്‍ച്ചായി നടത്തുന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമാണ് വിസി നിയമനം. പിഎം ശ്രീ, ലേബര്‍കോഡ്, ദേശീയപാത അഴിമതി ഇതിലെല്ലാം അത് പ്രകടമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീപതായിലെ അഴിമതി ലോക്‌സഭയില്‍ താന്‍ ഉന്നയിച്ചപ്പോള്‍ ഉപരിതല ഗതാഗതമന്ത്രി തന്നെ അത് സമ്മതിച്ചു വെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. എന്നിട്ടും അഴിമതിയെ സംബന്ധിച്ച് കേരള സര്‍ക്കാരിന് പരാതിയില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയുടെ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ധൃതികാണിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ് എന്നും എഐ സി സി സംഘടനാ ജനറൽ സെക്രട്ടറി പറഞ്ഞു.
വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി ഒത്ത് തീര്‍പ്പും അന്തര്‍ധാരയുടെ ഭാഗമാണ്. ഇരുവരും പരസ്പരം വിസിമാര്‍ക്കെതിരെ നേരത്തെ ഉന്നയിച്ച ആക്ഷേപവും ആരോപണവും മറന്നു.
അതിന് കാരണം എന്താണ് എന്ന് ചോദിച്ച അദ്ദേഹം അതില്‍ മധ്യസ്ഥത വഹിക്കാനും ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് കൂട്ടിച്ചേർത്തു. ബിജെപിയുടെയും മുഖ്യമന്ത്രിയുടെയും ഒത്തുകളി രാഷ്ട്രീയമാണ് വിസി നിയമനത്തിലും കണ്ടത്.
വിദ്യാര്‍ത്ഥികളുടെ ഭാവി തുലച്ചുകൊണ്ട് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരങ്ങള്‍ വെറും നാടകമായിരുന്നുവെന്ന് ഭരണകൂടത്തിന്റെ ഈ മലക്കംമറിച്ചിലിലൂടെ തെളിഞ്ഞു.
ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ബിജെപിയുമായി പരസ്പരം ഡീല്‍ നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രി പോയി. ഇതിനെതിരെ സിപിഎമ്മില്‍ അമര്‍ഷം ഉയര്‍ന്നിട്ടുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത് എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു .
മുന്നണി വിപുലീകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് യുഡിഎഫാണെന്നും അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us