കുട്ടിയുടെ ജെൻഡർ റിവീലിങ്ങ് വിഡിയോ പങ്കുവെച്ച് നടി വിദ്യ ഉണ്ണി

കുട്ടിയുടെ ജെൻഡർ റിവീലിങ്ങ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. തങ്ങൾക്ക് പെൺകുഞ്ഞാണെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും.

author-image
admin
New Update
movie

ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി നടി വിദ്യ ഉണ്ണിയും ഭർത്താവ് സഞ്ജയും. അതിനു മുന്നോടിയായി കുട്ടിയുടെ ജെൻഡർ റിവീലിങ്ങ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. തങ്ങൾക്ക് പെൺകുഞ്ഞാണെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും.

Advertisment

സുഹൃത്തുക്കൾക്കൊപ്പം വലിയ ആഘോഷമായാണ് ജെൻഡർ  റിവീലിങ്ങ് നടത്തിയത്. കറുത്ത ബലൂൺ വിദ്യയും ഭർത്താവും കൂടി പൊട്ടിച്ചപ്പോൾ അതിൽ നിന്ന് പിങ്ക് നിറത്തിലുള്ള റിബണുകൾ വന്നു. പിന്നാലെ എല്ലാവരും സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വിഡിയോയിലുണ്ട്. 

സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. നേരത്തെ തന്നെ സമൂഹ മാധ്യമം വഴി കുഞ്ഞിന്റെ ജെൻഡർ  എത്രയും പെട്ടെന്ന് ആരാധകരുമായി പങ്കുവെക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിദ്യ ഉണ്ണിയും ഭർത്താവും സിംഗപ്പൂരിലാണ് താമസം.

movie vidhya-unni
Advertisment