വളാഞ്ചേരി കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ഫീൽഡ് അസിസ്റ്റന്റിൽ നിന്ന് പണവും മദ്യവും പിടിച്ചെടുത്തു, നടപടി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതികളുടെ അടിസ്ഥാനത്തിൽ

New Update
vigilance-5

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി കാ​ട്ടി​പ്പ​രി​ത്തി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​വും പ​ണ​വും പി​ടി​ച്ചെ​ടു​ത്തു. വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് ഷ​റ​ഫു​ദീ​ന്‍റെ കൈ​യി​ല്‍ നി​ന്നാ​ണ് 1970 രൂ​പ പി​ടി​ച്ചെ​ടു​ത്ത​ത്.

Advertisment

കാ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11500 രൂ​പ​യും ക​ണ്ടെ​ത്തി. ഓ​ഫീ​സി​ന​ക​ത്തെ മേ​ശ​യി​ല്‍ നി​ന്ന് പാ​തി ഉ​പ​യോ​ഗി​ച്ച നി​ല​യി​ല്‍ കു​പ്പി​യി​ലു​ള്ള മ​ദ്യം വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തു. ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് ഷ​റ​ഫു​ദ്ദീ​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

സേ​വ​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​രി​ല്‍ നി​ന്ന് കൈ​ക്കൂ​ലി ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച നി​ര​വ​ധി പ​രാ​തി​ക​ള്‍ മ​ല​പ്പു​റം വി​ജി​ല​ന്‍​സി​നും ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മി​ന്ന​ല്‍ പ​രി​ശോ​ധ​ന.

Advertisment