/sathyam/media/media_files/2025/10/24/vijay-2025-10-24-17-00-30.jpg)
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരവും ടിവികെ തലവനുമായ വിജയിക്ക് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു.
2015-ൽ പുറത്തിറങ്ങിയ ‘പുലി’ എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ലഭിച്ച അധിക വരുമാനം വെളിപ്പെടുത്താത്തതിനെ തുടർന്നാണ് ആദായ നികുതിവകുപ്പ് നടന് പിഴയിട്ടത്.
‘പുലി’യിൽ നിന്നും വിജയിക്ക് ലഭിച്ച 15 കോടിയിൽ 5 കോടി രൂപ കാശായിട്ടാണ് ലഭിച്ചത്. 2015-16 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണിൽ ഇത് വെളിപ്പെടുത്താതെ ഇരുന്നതാണ് പിഴ നടപടിയിലേക്ക് നയിച്ചത്.
തുടർന്ന് ഇതിനെതിരെ വിജയ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ പോയി. പിഴ ചുമത്തുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് വിജയ് കോടതിയെ സമീപിച്ചതെങ്കിലും, ഈ നടപടിയിൽ നിയമപരമായ പിഴവുകളില്ലെന്ന് നിരീക്ഷിച്ച കോടതി വിജയിയുടെ അപ്പീൽ തള്ളുകയായിരുന്നു.
എന്നാൽ, ഈ വിധിക്കെതിരെ വിജയിക്ക് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. വിധിയെ ചോദ്യം ചെയ്യുമെന്നും വിജയ് നികുതി അടച്ചിട്ടുണ്ടെന്നും ടിവികെ പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച്, തെരഞ്ഞെടുപ്പിനെ നേരിടാൻ നിൽക്കുന്ന വിജയിക്ക് വിധി രാഷ്ട്രീയ തലത്തിൽ കൂടി തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us