/sathyam/media/media_files/tDoxpWQgwxv1JWhOavTR.webp)
കണ്ണൂര്‍: എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ട കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയും സര്‍ക്കാരും വേറെയാണെന്ന തരത്തിലുള്ള ചോദ്യം ശരിയല്ല. രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി.ബി അംഗമായ പിണറായി വിജയന്‍ തന്നെയാണ് കേരളത്തിലെ സര്‍ക്കാരിനെ നയിച്ചു വരുന്നത്. പാര്‍ട്ടിയിലെ മറ്റു സഖാക്കളും സര്‍ക്കാരിലുണ്ട്. ഇവരൊക്കെ കൂട്ടായി സ്വീകരിക്കുന്ന നടപടികള്‍ പാര്‍ട്ടി തീരുമാനം തന്നെയാണെന്ന് വിജയരാഘവന്‍ പറഞ്ഞു.
16 മാസങ്ങള്‍ക്കു മുന്‍പ് ഒരു പൊലിസുകാരന്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതു വലിയ വിവാദമായിരിക്കുകയാണ്. മാധ്യമങ്ങള്‍ എപ്പോഴോ നടന്ന സംഭവമാണ് വലിയ വിവാദമായി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
സി.പി.ഐ എഡി.ജി.പി വിഷയത്തില്‍ പറയുന്നത് അവരുടെ അഭിപ്രായമാണ്. അവര്‍ കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് അവര്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്.
പി.വി അന്‍വര്‍ സ്വതന്ത്ര എം.എല്‍.എയാണ് . അദ്ദേഹത്തിനും സ്വന്തമായി അഭിപ്രായം പറയാമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us