കോഴിക്കോട് വിജിൽ തിരോധാന കേസിൽ വഴിത്തിരിവ്; യുവാവിനെ കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തൽ, രണ്ടുപേർ അറസ്റ്റിൽ

New Update
VIJIL-MISSING-CASE

കോഴിക്കോട്: വെസ്റ്റ് ഹിൽ സ്വദേശി വിജിൽ തിരോധാന കേസിൽ സുപ്രധാന വഴിത്തിരിവ്. വിജിലിനെ സുഹൃത്തുക്കൾ കുഴിച്ചുമൂടി എന്നാണ് വെളിപ്പെടുത്തൽ. സംഭവത്തിൽ രണ്ടുപേരെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി .

Advertisment

2019 മാർച്ച് മാസത്തിലായിരുന്നു കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിലിനെ കാണാതാവുന്നത്. കാണാതായതിനെ തുടർന്ന് വിജിലിന്റെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. 

ഈ കേസിലാണ് വിജിൽ മരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. സുഹൃത്തുക്കളുമായുള്ള മദ്യപാനത്തിനിടെ, ഒന്നാംപ്രതി നിഖിൽ ബ്രൗൺഷുഗർ അമിതമായി കുത്തിവച്ചത് മരണത്തിനിടയാക്കി.

മരണം ആരുമറിയാതിരിക്കാൻ, മൃതദേഹം കോഴിക്കോട് സരോവരം പാർക്കിലുള്ള ചതുപ്പിൽ കുഴിച്ചുമൂടിയെന്നാണ് പ്രതികളുടെ മൊഴി. ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. 

നിലവിൽ സുഹൃത്തുക്കളായ ദീപേഷും, നിഖിലുമാണ് അറസ്റ്റിലായത്. വിജിലിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Advertisment