/sathyam/media/post_attachments/svK4szeNKc4kh9l7Un01.jpg)
കോഴിക്കോട്: വിലങ്ങാട് വ്യാഴാഴ്ച യുഡിഎഫ് - ബിജെപി ഹര്‍ത്താല്‍. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഇരുപാര്‍ട്ടികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കഴിഞ്ഞ വര്‍ഷം വയനാട് ചുരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായ ദിവസം തന്നെയാണ് കോഴിക്കോട് വിലങ്ങാടിലും നിരവധി തവണ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരിന്നു.
ഒരുവര്‍ഷം ആകാറായിട്ടും ദുരന്തബാധിതരാവര്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കിയില്ലെന്നാണ് ഇരുപാര്‍ട്ടികളും ആരോപിക്കുന്നത്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്ന വിലങ്ങാട് മഞ്ഞച്ചീളിയില്‍ നിന്നും ഒന്‍പത് കുടുംബങ്ങളെ കഴിഞ്ഞ ദിവസം മാറ്റി താമസിപ്പിച്ചിരുന്നു.
കനത്ത മഴയെ തുടർന്ന് ക്യാംപുകളിലേക്ക് മാറ്റിയ ആളുകളും നാട്ടുകാരും ചേര്‍ന്ന് ഇന്ന് വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. പ്രതിഷേധക്കാര്‍ വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയറിയതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us