/sathyam/media/media_files/2025/12/30/97149fd7-2abd-4ef2-bcf7-93d40003d4ee-2025-12-30-21-42-02.jpg)
കൊച്ചി: ബിനാലെയുടെ മറവിൽ സാസ്‌കാരിക കേരളത്തിന്റെ മാന്യതയെയും മതസോഹോദര്യത്തെയും, ധാരമ്മിക കാഴ്ചപ്പാടുകളെയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്ന ഹീനമായ ചിത്രം ഉടനടി നീക്കം ചെയ്യണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ആവശ്യപ്പെട്ടു.
ലോകം ആദരിക്കുന്ന, ക്രൈസ്തവ സമൂഹം ദൈവമായി ആരാധിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ വികലവും വികൃതവുമായി ചിത്രീകരിക്കുന്ന ചിത്രം വരയ്ക്കുകയും, അത് പ്രദർശനത്തിന് വെക്കുകയും ചെയ്ത കുറ്റവാളികളുടെ മേൽ നിയമം അനുശാസിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ സമിതി ചെയർമാനും, കെസി ബി സി പ്രൊ ലൈഫ് സമിതി ആനമറ്ററുമായ സാബു ജോസ് പറഞ്ഞു.
മനോനിലയിൽ മാറ്റം വന്ന ഒരു വ്യക്തിയുടെ കളിതമാശയായി കണ്ട് അവഗണിക്കേണ്ട കാര്യമല്ലിത്. വരയ്ക്കുവാൻ കഴിവുള്ളവർക്ക് അവരുടെ പരിചിതമുഖങ്ങളെ ചിത്രീകരിക്കുവാൻ താല്പര്യം തോന്നുന്നത് സ്വൊഭാവികം ആയിരിക്കും. എന്നാൽ അത് കോടിക്കണക്കിന് മനുഷ്യരുടെ വിശ്വാസപ്രതികങ്ങളെ ആക്ഷേപിച്ചുകൊണ്ടാകരുതെന്നും സാബു ജോസ് വ്യക്തമാക്കി. 9446329343.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us