/sathyam/media/media_files/2025/06/04/82qEN3ddjaddh49NMjwv.webp)
പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ ഏ​റ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല​ടി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റു​മാ​രെ സ്ഥ​ലം​മാ​റ്റി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​റം വി​ല്ലേ​ജ് ഓ​ഫീ​സി​ലാ​യി​രു​ന്നു സം​ഭ​വം.
ഒ​രു ഫ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് ര​ണ്ട് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റു​മാ​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യു​ണ്ടാ​യ​ത്.
സം​ഭ​വ​സ​മ​യ​ത്ത്, പൊ​തു​ജ​ന​ങ്ങ​ളും വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ത​ര്‍​ക്കം മൂ​ര്‍ഛി​ക്കു​ക​യും വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍ ത​മ്മി​ല്‍ കൈ​യേ​റ്റം ഉ​ണ്ടാ​വു​ക​യും ചെ​യ്ത​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ഉ​ട​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ഈ ​വി​വ​രം താ​ലൂ​ക്കി​ല്‍ അ​റി​യി​ച്ചു.
പി​ന്നാ​ലെ ജി​ല്ലാ ക​ള​ക്ട​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ല്‍, പ്ര​ഥ​മ​ദൃ​ഷ്ട്യാ ഇ​രു​വ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ന് ത​ട​സം വ​രു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്തി ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി.
മാ​ത്ര​മ​ല്ല, സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പൊ​തു അ​ച്ച​ട​ക്ക​ത്തി​ന് വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​വും ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​താ​യും ക​ണ്ടെ​ത്തി. ഈ ​ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്ത​ത്.
നി​ല​വി​ല്‍ ര​ണ്ട് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റു​മാ​രെ​യും സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us