/sathyam/media/media_files/2026/02/05/1770292459-2026-02-05-18-53-54.jpg)
കാ​സ​ർ​കോ​ട്: വെ​ള്ള​രി​ക്കു​ണ്ട് വി​മ​ല എ​സ്റ്റേ​റ്റി​ലു​ണ്ടാ​യ വ​ൻ തീ​പി​ടു​ത്ത​ത്തി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് തോ​ട്ടം ക​ത്തി​ന​ശി​ച്ചു. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യു​ണ്ടാ​യ തീ​പി​ടു​ത്തം കു​റ്റി​ക്കോ​ലി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് വി​ധേ​യ​മാ​ക്കി​യ​ത്.
റ​ബ​ർ മ​രം മു​റി​ച്ചു​മാ​റ്റി​യ പ്രാ​ദേ​ശ​ത്തെ പ​യ​ർ വ​ള്ളി​യി​ലേ​ക്ക് തീ​പ​ട​രു​ക​യാ​യി​രു​ന്നു. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി. വേ​ന​ൽ​ക്കാ​ല​ത്ത് പ്ര​ദേ​ശ​ത്ത് ഇ​ട​യ്ക്കി​ടെ തീ​പി​ടു​ത്തം ഉ​ണ്ടാ​കാ​റു​ണ്ട്.
മ​ല​യോ​ര മേ​ഖ​ല​യാ​യ​തി​നാ​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മാ​യ പ്ര​ദേ​ശ​മാ​ണി​ത്. ഇ​തി​നാ​ൽ​ത​ന്നെ വെ​ള്ള​രി​ക്കു​ണ്ടി​ൽ അ​ഗ്നി​ര​ക്ഷാ നി​ല​യം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us