തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിന്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് എംഎല്‍എയും നടനുമായ മുകേഷും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനും പുറത്തേക്കെന്ന് സൂചന.
നയരൂപീകരണ സമിതിയില്‍നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കണമെന്ന് സംവിധായകന്‍ വിനയന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തയച്ചിരുന്നു.
നടിയുടെ ലൈംഗികാരോപണങ്ങളെ തുടർന്ന് മുകേഷ് നയരൂപീകരണ സമിതിയിൽനിന്ന് ഒഴിയാൻ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഒഴിയാൻ പാർട്ടി നിർദേശം നൽകിയെന്നും സൂചനയുണ്ട്.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുണാണ് സമിതി ചെയർമാൻ.
ഞ്ജു വാര്യർ, നടി പത്മപ്രിയ, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള, സി.അജോയ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.